Webdunia - Bharat's app for daily news and videos

Install App

‘രാജ്യത്തിന്റെ ബിഗ്‌ ബോസാണെന്ന് വിചാരം വേണ്ട’; മോദിയെ കടന്നാക്രമിച്ച് മമത

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (12:05 IST)
രാജ്യത്തിന്റെ ബിഗ്‌ ബോസ് താനാണെന്ന് ധരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനാധിപത്യമാണ് രാജ്യത്തെ ബിഗ്‌ ബോസെന്ന് മോദി മനസിലാക്കണം. ഭാവി പരിപാടി പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മമത പറഞ്ഞു.

താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല. രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കു വേണ്ടിയാണ്. സുപ്രീംകോടതിയില്‍ നിന്നുമുണ്ടായ ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല രാജ്യത്തിന്റേത് കൂടിയാണെന്നും മമത വ്യക്തമാക്കി.

സുപ്രീംകോടതിയിലെ വിജയം ജനാധിപത്യത്തിന്റേതാണ്. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സമീപനത്തിന് എതിരെയാണ് കോടതി സംസാരിച്ചത്. പരസ്‌പര ബഹുമാനമാണ് കേന്ദ്രത്തിന് വേണ്ടതെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിബിഐക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരും സിബിഐയും സഹകരിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്നും മമത വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം; മരണപ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

അടുത്ത ലേഖനം
Show comments