Webdunia - Bharat's app for daily news and videos

Install App

നടി റിയ ചക്രബർത്തിയ്ക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തു

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (08:40 IST)
ഡല്‍ഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ കുറ്റാരോപിതയായ നടി റിയ ചക്രാബർത്തി വീണ്ടും കുരുക്കിൽ. റിയയ്ക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ കേസെടുത്തു. സുഷാന്ത് സിങ്ങുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യംചെയ്യലിൽ മയക്കുമരുന്ന് സംഘങ്ങളുമായി റിയയ്ക്ക് ബന്ധമുണ്ടെന്ന് സൂചന നൽകുന്ന തെളിവുകൾ ഇഡി, സിബിഐയ്ക്കും, എൻസിബിയ്ക്കും കൈമാറിയിരുന്നു. 
 
ഇതിന്റെ അടിസ്ഥാനത്തിലാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയ ചക്രബർത്തിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നര്‍കോട്ടിക്സ് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് ആക്ടിലെ 28, 29, 20-ബി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിയ്ക്കുന്നത്. നർക്കോട്ടിക് കുറ്റകൃത്യങ്ങൾക്കായുള്ള ശ്രമം, ഗൂഡാലോചന, കഞ്ചാവ് ഉപയോഗിയ്ക്കുകയോ കൈവശം വയ്ക്കുകയോ വിൽപ്പാന നടത്തുകയോ ചെയ്യുക എന്നിവയ്ക്കെതിരെയുള്ളതാണ് ഈ വകുപ്പുകൾ. എന്നാല്‍ റിയയുടെ അഭിഭാഷകന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. റിയ ജീവിതത്തില്‍ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും അവര്‍ രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments