Webdunia - Bharat's app for daily news and videos

Install App

ഫ്രീഡം 251 ഫോണ്‍ വെള്ളിയാഴ്ച മുതല്‍ ലഭിക്കും; വിലകുറഞ്ഞ എച്ച്‌ഡി എല്‍ഇഡി ടിവിയുമായി റിഗിംങ് ബെല്‍സ് എത്തുന്നു

ഫ്രീഡം 251 ഫോണ്‍ വെള്ളിയാഴ്ച മുതല്‍ ലഭിക്കും; വിലകുറഞ്ഞ എച്ച്‌ഡി എല്‍ഇഡി ടിവിയുമായി റിഗിംങ് ബെല്‍സ് എത്തുന്നു

Webdunia
വ്യാഴം, 7 ജൂലൈ 2016 (12:24 IST)
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഫോണ്‍ ആയി വാര്‍ത്തയില്‍ ഇടം പിടിച്ച ഫ്രീഡം 251 ഫോണ്‍ വെള്ളിയാഴ്ച മുതല്‍ ലഭിച്ചു തുടങ്ങും. ബുക്ക് ചെയ്തവര്‍ക്ക് ജൂണ്‍ 30 മുതല്‍ മൊബൈല്‍ ഫോണ്‍ ലഭിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ജൂലൈ എട്ടുമുതല്‍ ആയിരിക്കും ഫോണ്‍ ലഭിക്കുക എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
 
അതേസമയം, ഫോണ്‍ ലഭ്യമാക്കുന്നതിനു മുമ്പായി എച്ച് ഡി എല്‍ ഇ ഡി ടെലിവിഷന്‍ ലഭ്യമാക്കാനുള്ള ആലോചനയിലാണ് റിഗിംങ് ബെല്‍സ്. ഇതു സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. അതേസമയം, ഈ ടെലിവിഷന്റെ വില എന്തായിരിക്കുമെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10, 000 രൂപയ്ക്ക് താഴെ വിലയില്‍ ആയിരിക്കും ടിവി ലഭ്യമാകുക.
 
റിഗിംങ് ബെല്‍സിന്റെ ഫ്രീഡം 251 ഫോണ്‍ വെള്ളിയാഴ്ച മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് ലഭിച്ചുതുടങ്ങും. ഇതുവരെ രണ്ടു ലക്ഷത്തോളം ഫോണുകള്‍ തയ്യാറായി കഴിഞ്ഞതായി റിഗിംങ് ബെല്‍സ് സ്ഥാപകനും സി ഇ ഒയുമായ മോഹിത് ഗോയല്‍ വ്യക്തമാക്കി.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments