രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് സമയത്ത് പിക്നിക്കിന് പോയി: ബിഹാറിൽ മഹാസഖ്യം തോൽക്കാൻ കാരണം കോൺഗ്രസ്സെന്ന് ആർജെഡി

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2020 (08:35 IST)
പാട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി മുതിർന്ന നേതാവ് ശിവാനന്ദ് തിവാരി. മഹാസഖ്യം പരാജയപ്പെടാൻ കാരണം കൊൺഗ്രസ്സ് ആണെന്നും കോൺഗ്രസ്സ് സഖ്യത്തിൽ വന്നതോടെ ബിജെപി നേട്ടമുണ്ടാക്കി എന്നും ശിവാനന്ദ് തിവാരി പറഞ്ഞു. മഹാസഖ്യത്തെ ചങ്ങലയിൽ ബന്ധിപ്പിക്കുന്നതുപോലെയാണ് കോണ്‍ഗ്രസ് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. 
 
പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥികളെയാണ് കോൺഗ്രസ്സ് തെരെഞ്ഞെടുപിന് ഇറക്കിയത്. ഇതോടെ കോണ്‍ഗ്രസ് മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറി 70 സ്ഥാനാര്‍ത്ഥികളെ കോൺഗ്രസ്സ് നിര്‍ത്തി. എന്നാൽ 70 പൊതു റാലികള്‍ പോലും അവർ നടത്തിയിട്ടില്ല. മൂന്ന് ദിവസത്തേക്ക് രാഹുല്‍ ഗാന്ധി എത്തി പക്ഷേ പ്രിയങ്ക വന്നില്ല, ബീഹാറുമായി പരിചയമില്ലാത്തവരാണ് കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ചത്,. ഇത് ശരിയായ തിരുമാനമായിരുന്നില്ല. ബീഹാറില്‍ തിരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഷിംലയില്‍ പിക്നിക് നടത്തുകയായിരുന്നു. ഇങ്ങനെയാണോ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെ നയിക്കേണ്ടത്? എന്നും തീവരി ചോദിയ്ക്കയ്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments