ആർകെ നഗർ ഉപതെരഞ്ഞെടുപ്പ്; ജയലളിതയെ മറികടന്ന് ഭൂരിപക്ഷം, ദിനകരന് ചരിത്ര വിജയം

ഡി എം കെയും ബിജെപിയും തകർന്നടിഞ്ഞു

Webdunia
ഞായര്‍, 24 ഡിസം‌ബര്‍ 2017 (17:24 IST)
തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ ടിടിവി ദിനകരന് ചരിത്ര വിജയം. ഡി എം കെയും ബിജെപിയും തകർന്നടിഞ്ഞ കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. 
 
40707 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജലളിതക്ക് ലഭിച്ച ഭൂരിപക്ഷമായ 39545 മറികടന്നാണ് ദിനകരന്‍ വിജയിച്ചത്. ജയലളിതയേക്കാൾ സ്വീകാര്യത മണ്ഡലത്തിൽ ദിനകരനുണ്ടെന്ന് ഇതോടെ വ്യക്തമാകുന്നു. എഐഎഡിഎംകെ, ഡിഎംകെ, ബിജെപി തുടങ്ങിയ കക്ഷികളെ പിന്തള്ളിയാണ് സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി മത്സരിച്ച ദിനകരന്‍റെ വിജയം.
 
തമിഴ്നാട് സർക്കാരിനെതിരായ ജനവിധിയാണ് ആർകെ നഗറിലേതെന്ന് ദിനകരൻ പ്രതികരിച്ചിരുന്നു. ആർകെ നഗറിലെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല,  യോഗ്യനായ സ്ഥാനാർഥിയെയാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മധുര വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ദിനകരൻ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ വലിയ പിഴ നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

അടുത്ത ലേഖനം
Show comments