Webdunia - Bharat's app for daily news and videos

Install App

ആ വാര്‍ത്തകള്‍ക്ക് പിന്നിലാര് ?; റിയോയിലെ മിന്നും താരങ്ങള്‍ക്ക് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങിനല്‍കിയത് സച്ചിനല്ല - സിന്ധുവടക്കമുള്ള താരങ്ങളെ പറ്റിച്ചതാര് ?

റിയോയിലെ വിജയികള്‍ക്ക് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങിയത് സച്ചിനല്ല

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (17:10 IST)
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ അഭിമാനമായി തീര്‍ന്ന പിവി സിന്ധുവിനും സാക്ഷി മാലിക്കുനും ദീപ കര്‍മാര്‍ക്കറിനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ ബിഎംഡബ്ല്യു കാറുകള്‍ സമ്മാനിച്ച വാര്‍ത്തയ്‌ക്ക് വന്‍ പ്രാധാന്യമാണ് ലഭിച്ചത്.

കോടികള്‍ ചെലവഴിച്ച് സച്ചിന്‍ സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദിനും കാര്‍ സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍, ഈ വാര്‍ത്ത പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. നാല് കാറുകളും വാങ്ങിയത് ഹൈദരാബാദ് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വരനാഥാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചാമുണ്ഡേശ്വരനാഥ് വാങ്ങിയ കാറുകള്‍ താരങ്ങള്‍ക്ക് കൈമാറുക മാത്രമാണ് സച്ചിന്‍ ചെയ്‌തതെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. കാറുകള്‍ ഞാനാണ് വാങ്ങിയതെന്ന് സച്ചിന്‍ ഒരിടത്തും പറഞ്ഞിരുന്നുല്ല എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. എന്നാല്‍ സച്ചിന്‍ കാറുകള്‍ നല്‍കിയപ്പോള്‍ അവ വാങ്ങിയതും ക്രിക്കറ്റ് ഇതിഹാസമാണെന്ന് എല്ലാവരും കരുതുകയായിരുന്നു.

ലോകമറിയുന്ന താരമെന്ന നിലയ്‌ക്കും റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന ചുമതല  വഹിച്ചിരുന്നതിനാലുമാണ് കാര്‍ സമ്മാനിക്കാന്‍ സച്ചിനെ നിയോഗിച്ചതെന്നാണ് അറിയുന്നത്. കൂടാതെ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറാണ് സച്ചിന്‍.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

രതീഷ് എണീക്കു, അനക്കമില്ലാതെ ചാറ്റ് ജിപിടി, ലോകമെങ്ങും സേവനങ്ങൾ തടസപ്പെട്ടു

ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍; ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി

ക്രിസ്തമസ് - നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: എല്ലാ സർക്കാർ ഓഫീസുകളിലും ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന 30കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments