Webdunia - Bharat's app for daily news and videos

Install App

കോടികളുടെ തട്ടിപ്പ്: സാക്ഷി ധോണിക്കെതിരെ പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു

മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ കോടികളുടെ വെട്ടിപ്പ് കേസ്.

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (11:00 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ കോടികളുടെ വെട്ടിപ്പ് കേസ്. ഗുരുഗ്രാം നിര്‍വാണ്‍ ടൗണ്‍ഷിപ്പ് സ്വദേശിയായ ഡെന്നിസ് അറോറ നല്‍കിയ പരാതിയിലാണ് റിതി എം എസ് ഡി അല്‍മോഡ് എന്ന സ്‌പോര്‍ട്‌സ് അധിഷ്ഠിത കമ്പനിയുടെ ഡയറക്ടര്‍മാരായ സാക്ഷി ധോണി, ശുഭവതി പാണ്ഡേ, അരുണ്‍ പാണ്ഡേ, പ്രതിമ പാണ്ഡേ എന്നിവര്‍ക്കെതിരെ ഐപിസി 420ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
 
വികാസ് അറോറ എന്ന വക്തിക്ക് റിതി കമ്പനിയിലുള്ള ഓഹരി വാങ്ങാമെന്ന് ഇവര്‍ സമ്മതിച്ചിരുന്നു. 11 കോടിയുടെ കരാറായിരുന്നു അത്. എന്നാല്‍ 2.25 കോടി രൂപമാത്രമാണ് ഇവര്‍ നല്‍കിയത്. ബാക്കി തുക നല്‍കാമെന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും അറോറയ്ക്ക് പണം നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
 
അതേസമയം, സാക്ഷി ധോണി ഒരു വര്‍ഷം മുമ്പ് തന്നെ കമ്പനി വിട്ടതാണെന്നും നിലവില്‍ സാക്ഷിക്കെതിരെ ഒരു കേസുകളും ഇല്ലെന്നും ഡയറക്ടര്‍മാരിലൊരാളായ അരുണ്‍ പാണ്ഡേ അറിയിച്ചു. കേസിനെ കുറിച്ച് ഇതുവരേയും സാക്ഷി ധോണി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments