സല്‍മാന്‍ ഖാന്റെ ജയിലിലെ ആദ്യരാത്രി പട്ടിണിയില്‍!

ഒന്നും കഴിച്ചില്ല, ആദ്യദിനം പട്ടിണിയില്‍...

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (13:42 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്റെ ജയിലിലെ ആദ്യദിനം അത്ര സുഖകരമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അത്താഴം കഴിക്കാതെയാണ് താരം ഉറങ്ങാന്‍ പോയതെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
അത്താഴം മാത്രമല്ല, രാവിലെ പ്രാതലും കഴിക്കാന്‍ താരം കൂട്ടാക്കിയില്ല. ഇത് നാലാം തവണയാണ് സല്‍മാന്‍ ജയിലിലാകുന്നത്. പ്രത്യേക സുരക്ഷയുള്ള സ്ഥലമാണ് സല്‍മാന് നല്‍കിയിരിക്കുന്നത്. ഇവിടെ കഴിയുന്നവര്‍ക്ക് മറ്റു തടവുകാരുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ കഴിയില്ല. മേലുദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധയുള്ള കനത്ത സുരക്ഷയുള്ള ഭാഗമാണ് ഇവിടം.
 
അതേസമയം, എല്ലാ തടവുകാര്‍ക്കും ലഭിക്കുന്ന പരിഗണ മാത്രമാണ് സല്‍മാനും ജയിലില്‍ ഉള്ളതെന്ന് ജയില്‍ സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു. ചൂട് ശക്തമായതിനാല്‍ അദ്ദേഹത്തിന് ഒരു ഫാന്‍ നല്‍കിയിട്ടുണ്ട്. തറയില്‍ കിടന്നാണ് ഉറക്കമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
 
സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് അദ്ദേഹത്തിന് വിധിച്ചത്. താരത്തിനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.
 
വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചു എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സല്‍‌മാനെതിരെ കുറ്റം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് തലസ്ഥാനങ്ങളുള്ള ഒരേയൊരു രാജ്യം ഏതാണ്? നിങ്ങള്‍ക്കറിയാമോ?

തിരുവനന്തപുരത്ത് ശവസംസ്‌കാര ചടങ്ങിനിടെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

ലക്ഷ്യം മുഖ്യമന്ത്രി കസേര; ഗ്രൂപ്പുകളെ വെട്ടി വേണുഗോപാലിന്റെ വരവ്

ചാറ്റ് ജിപിടിയോട് ഇനി 'A' വർത്തമാനം പറയാം, വമ്പൻ മാറ്റത്തിനൊരുങ്ങി ഓപ്പൺ എഐ

അടുത്ത ലേഖനം
Show comments