Webdunia - Bharat's app for daily news and videos

Install App

തന്ത്രങ്ങള്‍ തയ്യാറാക്കി ശശികല; പിന്തുണ അറിയിച്ച എംഎല്‍എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി

പിന്തുണച്ച എം എല്‍ എമാരെ ശശികല അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (17:32 IST)
പാര്‍ട്ടി ആസ്ഥാനത്ത് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല വിളിച്ചുചേര്‍ത്ത എം എല്‍ എമാരുടെ യോഗത്തിനു പിന്നാലെ 130 എം എല്‍ എമാരെയും അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ബസിലാണ് എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച മൂന്ന് എം എല്‍ എമാര്‍ ഉള്‍പ്പെടെ നാലുപേര്‍ മാത്രമാണ് ശശികലയ്ക്ക് ഒപ്പം ഇല്ലാത്തത്.
 
പനീര്‍സെല്‍വം രാജി വെയ്ക്കുകയും രാജി ഗവര്‍ണര്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ശശികല മുഖ്യമന്ത്രിയാകുമെന്നാണ് കരുതുന്നത്. ശശികല മുഖ്യമന്ത്രിയാകുന്നതു വരെ മറ്റു പാര്‍ട്ടികളും പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ളവരും എം എല്‍ എമാരെ സ്വാധീനിക്കാതിരിക്കുന്നതിനാണ് ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്.
 
റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്തു നിന്ന് പ്രത്യേക ബസിലാണ് ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ഗവര്‍ണര്‍ തമിഴ്നാട്ടില്‍ എത്തിച്ചേരുന്നതു വരെ ഇവര്‍ അജ്ഞാതകേന്ദ്രത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

അടുത്ത ലേഖനം
Show comments