Webdunia - Bharat's app for daily news and videos

Install App

ഭയപ്പെടില്ലെന്ന് ശശികല; കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചര്‍ച്ചകള്‍ സജീവം - പുതിയ നീക്കവുമായി ഒപിഎസ്

ശശികല വീണ്ടും കൂവത്തൂർ റിസോർട്ടിൽ

Webdunia
ഞായര്‍, 12 ഫെബ്രുവരി 2017 (18:28 IST)
സ്‌ത്രീക​ൾ രാ​ഷ്‌ട്രീയ​ത്തി​ലെ​ത്തി​യാ​ൽ ആ​ളു​ക​ൾ സ​ഹി​ക്കി​ല്ലെ​ന്ന് അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വികെ ശ​ശി​ക​ല. താ​ൻ എ​ഴു​തി​യ​താ​ണെ​ന്ന രൂ​പ​ത്തി​ൽ ഒ​രു ക​ത്ത് പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​രു സ്‌ത്രീ ​രാ​ഷ്‌ട്രീയ​ത്തി​ലെ​ത്തി​യാ​ലു​ണ്ടാ​കു​ന്ന അ​സ​ഹി​ഷ്‌ണുതയാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്നും കൂ​വ​ത്തൂ​രി​ലെക്ക് പോകുന്നതിന് മുമ്പ് അവര്‍ വ്യക്തമാക്കി.

ഭീ​ഷ​ണി​ക​ളി​ൽ ഭ​യ​പ്പെ​ടി​ല്ല. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ ആ​ദ്യ​ത്തേ​ത​ല്ല. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും ത​ര​ണം ചെയ്‌ത് പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. എം​ജി​ആ​റി​ന്‍റെ കാ​ല​ത്തും ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​രു​ന്നു. എ​ല്ലാ​ത്തി​നെ​യും പാ​ർ​ട്ടി അ​തി​ജീ​വി​​ക്കും. അ​ണ്ണാ ഡി​എം​കെ ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നുണ്ടെന്നും ശശികല വ്യക്തമാക്കി.

എ​ല്ലാ എം​എ​ൽ​എ​മാ​രും ത​നി​ക്കൊ​പ്പ​മാ​ണ്. എം​പി​മാ​ർ അ​പ്പു​റ​ത്തേ​ക്കു​പോ​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്ക​മ​റിയാം. എന്റെ പേരില്‍ പ്രചരിക്കുന്ന കത്തുകളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും ശശികല പറഞ്ഞു. ശശികല വീണ്ടും കൂവത്തൂർ റിസോർട്ടിൽ. എംഎൽഎമാരുമായി കൂടിക്കാഴ്​ച നടത്തുകയാണ്. കൽപ്പാക്കത്ത് കഴിഞ്ഞിരുന്ന എംഎൽഎമാരെയും കൂവത്തൂരിലെത്തിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം തുടർനടപടി തീരുമാനിക്കും.

അതേസമയം, കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍‌ സെല്‍‌വം കൂവത്തൂർ റിസോർട്ടിൽ എത്തുമെന്ന പ്രചാരണവുമുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എംപിമാരും ഒപിഎസ് ക്യാമ്പിലേക്ക് കൂറു മാറുന്നതാണ് ശശികലയെ സമ്മര്‍ദ്ദത്തിലാക്കിയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

അടുത്ത ലേഖനം
Show comments