Webdunia - Bharat's app for daily news and videos

Install App

പനീർ സെൽവത്തിന്റെ സ്ഥാനമെന്ത് ?; ശശികല മുഖ്യമന്ത്രിസ്ഥാനത്തേക്കോ ? - തമ്പി ദുരൈ വെടിപൊട്ടിച്ചു

ശശികല മുഖ്യമന്ത്രിസ്ഥാനത്തേക്കോ ?; തമ്പി ദുരൈ രംഗത്ത്

Webdunia
തിങ്കള്‍, 2 ജനുവരി 2017 (14:51 IST)
തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനം ശശികല നടരാജന്‍ ഏറ്റെടുക്കണമെന്ന് അണ്ണാ ഡിഎംകെ നേതാവും ലോക്സഭാ ഡപ്യൂട്ടി സ്പീക്കറുമായ തമ്പി ദുരൈ. തമിഴ് ജനതയുടെ പ്രതീക്ഷ കാക്കാന്‍ ശശികലയ്‌ക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എഐഎഡിഎംകെ പ്രവര്‍ത്തകരും നേതാക്കളും ശശികല മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്. പാർട്ടിക്കും സർക്കാരിനും രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. ജനറല്‍ സെക്രട്ടറിയായി ശശികല എത്തിയതോടെ പാര്‍ട്ടിക്കു പുതിയ ഊര്‍ജമായെന്നും തമ്പി ദുരൈ വ്യക്തമാക്കി.

സംസ്ഥാന തെരഞ്ഞെപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അന്തരിച്ച ജയലളിതയുടെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ശശികല മുഖ്യമന്ത്രിയാകേണ്ടത് അത്യാവശ്യമാണ്. സർക്കാരിനു ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത തകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും തമ്പിദുരൈ അഭിപ്രായപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഒ പനീർ സെൽവത്തിന്റെ നിലപാടെന്തെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

അടുത്ത ലേഖനം
Show comments