Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശികല കോടതിയില്‍ കീഴടങ്ങി; ഇനി ജയിലിലേക്ക്; ബംഗളൂരു യാത്രയില്‍ അനുഗമിച്ച് ഭര്‍ത്താവ് നടരാജനും എഡിഎംകെ നേതാക്കളും

ശശികല കോടതിയില്‍ കീഴടങ്ങി

ശശികല കോടതിയില്‍ കീഴടങ്ങി; ഇനി ജയിലിലേക്ക്; ബംഗളൂരു യാത്രയില്‍ അനുഗമിച്ച് ഭര്‍ത്താവ് നടരാജനും എഡിഎംകെ നേതാക്കളും
ബംഗളൂരു , ബുധന്‍, 15 ഫെബ്രുവരി 2017 (17:30 IST)
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല കോടതിയില്‍ കീഴടങ്ങി. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കീഴടങ്ങല്‍. ശശികലയ്ക്ക് ഒപ്പം സഹോദരഭാര്യ ഇളവരശിയും കീഴടങ്ങി. മൂന്നാംപ്രതി സുധാകരന്‍ നാളെ കീഴടങ്ങും.
 
പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് ഇരുവരും കീഴടങ്ങിയത്. കീഴടങ്ങിയ ഇവരെ ഇന്നു തന്നെ ജയിലിലേക്ക് മാറ്റും. കോടതിക്ക് സമീപം എ ഡി എം കെ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ജയലളിതയ്ക്ക് ലഭിച്ച പിന്തുണയൊന്നും ശശികലയ്ക്ക് ലഭിച്ചില്ല.
 
ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയില്‍ ശശികലയെ ഭര്‍ത്താവ് നടരാജനും എ ഡി എം കെ നേതാക്കളും അനുഗമിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരാട് കോഹ്‌ലിയും അനുഷ്‌കയും പ്രണയത്തില്‍ തന്നെ; വാലന്റൈന്‍സ് ഡേയില്‍ വിരാടിന്റെ വെളിപ്പെടുത്തല്‍