Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ മരണം; ഏതന്വേഷണത്തിനും ഞാൻ തയ്യാർ, എനിക്കാരേയും പേടി‌യില്ല: ശശികല

ജയലളിതയുടെ മരണം; എല്ലാം എല്ലാവർക്കുമറിയാം, എന്നിട്ടുമെന്തിന്? - ചോദ്യങ്ങളുമായി ചിന്നമ്മ

Webdunia
വെള്ളി, 10 ഫെബ്രുവരി 2017 (08:43 IST)
ജയലളിതയുടെ മരണവുമായി സംബന്ധിച്ച ഏതൊരു അന്വേഷണത്തിനും താൻ തയ്യാറാണെന്ന് എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല. ഒരു തമിഴ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമ്മ ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസവും ഞാന്‍ കൂടെയുണ്ടായിരുന്നു. അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമറിയാം ഞാനെങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന്. 
 
അമ്മയോടൊപ്പം പോയസ് ഗാർഡനിലും ഞാൻ ഉണ്ടായിരുന്നു. 33 വർഷം. അവിടെയുള്ളവർക്കും അറിയാം ഞാൻ എങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന്. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. അന്വേഷണം വരട്ടെ. എനിക് പേടിയില്ല. പുറത്തുള്ളവർ പറയുന്നത് എനിക്ക് ഒരു പ്രശ്നമല്ല. ഡി എം കെ പറയുന്നതും പ്രശ്നമല്ല.
 
പക്ഷേ, ഇത്രയും കാലം കൂടെയുണ്ടായിരുന്ന ഒ പനീർശെൽവം ഇങ്ങനെ പറയുന്നത് കേൾക്കുന്നതിൽ തനിക്ക് വിഷമമുണ്ട്. പനീർശെൽവത്തിന്റെ വാക്കുകൾ സഹിക്കാനാകുന്നില്ല. ചികിത്സയ്ക്ക് ശേഷം നവംബര്‍ 29 ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. അങ്ങനെയൊക്കയുള്ളപ്പോളാണ് പനീര്‍ശെല്‍വം  ഇതൊക്കെ പറയുന്നത്. എത്ര അന്വേഷണ കമ്മീഷൻ വന്നാലും എനിക്ക് പ്രശ്നമില്ല.
 
അമ്മയുടെ ചികിത്സയെന്നത് ഒരു തുറന്ന പുസ്തകമാണ്. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അവരെ ചികിത്സിക്കാനെത്തി. ലണ്ടനില്‍ നിന്ന് ഡോക്ടറെത്തി. സിംഗപ്പൂരില്‍ നിന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍ വന്നു. മരിക്കുന്ന അന്ന് ഉച്ചയ്ക്ക് ശേഷവും ഫിസിയോ ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അവരോട് സംസാരിക്കുമായിരുന്നു. 
 
ജയലളിതയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണെന്നും ശശികല പറഞ്ഞു. അവര്‍ക്ക് സുഖമില്ലാതായപ്പോള്‍ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരും പറഞ്ഞിരുന്നു. വളരെ പെട്ടന്ന് എത്തിച്ചുവെന്ന്. അന്വേഷണത്തെ ഞാന്‍ പ്രശ്‌നമാക്കുന്നില്ല. എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ അവരെ എങ്ങനെയാണ് നോക്കിയതെന്ന് അറിയാം.
 
അവര്‍ ടിവിയില്‍ ഹനുമാന്‍ സീരിയല്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. ആശുപത്രിയിലായപ്പോള്‍ ഞാനത് റെക്കോര്‍ഡ് ചെയ്ത് എത്തിക്കുമായിരുന്നു. ദിവസം രണ്ടു മൂന്ന് എപ്പിസോഡുകള്‍ അവര്‍ കാണുമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ പാട്ടുകളും ഇഷ്ടമായിരുന്നു. അതും കാണും. എത്ര അന്വേഷണ കമ്മീഷനെ വെച്ചാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. ശശികല പറഞ്ഞു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments