Webdunia - Bharat's app for daily news and videos

Install App

കര്‍ണാടകയില്‍ ബിജെപിയെ തോല്‍‌പ്പിക്കാന്‍ സിപി‌എം കോണ്‍ഗ്രസിനൊപ്പം! അപ്പോള്‍ സിപി‌എമ്മിന്റെ സീറ്റുകളോ?

നാവ് പിഴച്ച് യെച്ചൂരി; വോട്ട് കോണ്‍ഗ്രസിന് പോകാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

Webdunia
ശനി, 31 മാര്‍ച്ച് 2018 (07:44 IST)
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് സിപി‌‌എമ്മിന്റെ ഉദ്ദേശ്യമെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപി ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളെ തുരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഇതിനായി കോണ്‍ഗ്രസിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
 
എന്നാല്‍, ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം വെട്ടിലായിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ അവര്‍ക്ക് തന്നെ തിരിച്ചു കൊത്തിയിരിക്കുകയാണ്. അമളി പറ്റിയെന്ന് മനസ്സിലായ യെച്ചൂരി വാര്‍ത്ത സമ്മേളനത്തിനിടെ തന്നെ യെച്ചൂരി തന്റെ വാക്കുകള്‍ തിരുത്തി. സിപിഎം മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് പറഞ്ഞതെന്ന് അദേഹം വിശദമാക്കി.
 
കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മറ്റിയും സര്‍ക്കാരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നും അദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments