Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; അയോഗ്യത വിധിക്ക് സ്റ്റേയില്ല

Webdunia
വെള്ളി, 7 ജൂലൈ 2023 (12:28 IST)
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധിക്ക് സ്റ്റേയില്ല. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. 
 
ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളുകയായിരുന്നു. വിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കും. ശിക്ഷാവിധിക്ക് സ്റ്റേ ലഭിക്കാത്തതിനാല്‍ രാഹുല്‍ അയോഗ്യനായി തുടരും. 
 
രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ സമാനമായ പരാതികള്‍ വേറെയുമുണ്ട്. പത്തോളം കേസുകളും നിലവിലുണ്ട്. ഈ കേസില്‍ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും ആണ് ഗുജറാത്ത് ഹൈക്കോടതി നിലപാടെടുത്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പേരുടെ പരാതി, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനും സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും എഫ്ഐആർ

Onam vs Vamana Jayanthi: ഓണമോ വാമന ജയന്തിയോ?

റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത! എസ്ബിഐയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

കൊളോണിയല്‍ യുഗം അവസാനിച്ചുവെന്ന് അമേരിക്ക ഓര്‍ക്കണം: ഇന്ത്യയോടും ചൈനയോടുമുള്ള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി പുതിന്‍

ഡിഎന്‍എ പരിശോധന അനുവദിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

അടുത്ത ലേഖനം
Show comments