Webdunia - Bharat's app for daily news and videos

Install App

മകൻ ഇതരസമുദായക്കാരിയെ വിവാഹം കഴിച്ചു; അച്ഛനും അമ്മയും സഹോദരിയും ജീവനൊടുക്കി

മകന്റെ പ്രണയവിവാഹം; അച്ഛനും അമ്മയും സഹോദരിയും ജീവനൊടുക്കി

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (07:42 IST)
മകൻ മറ്റൊരു സമുദായത്തിൽ നിന്നും വിവാഹം കഴിച്ചതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ജീവനൊടുക്കി. ഉദുമലൈയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കാന്തല്ലൂര്‍ കീഴാന്തൂര്‍ ഗ്രാമത്തിലെ സിടി മുരുകന്‍ (50), ഭാര്യ സിഎസ്. മുത്തുലക്ഷ്മി (45), മകള്‍ എം ഭാനുപ്രിയ (20) എന്നിവരാണ് ജീവനൊടുക്കിയത്. 
 
വിഷം ഉള്ളില്‍ച്ചെന്നു മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉദുമലയിലെ  സുബ്രഹ്മണ്യന്റെയും സുന്ദരിയുടെയും മകളായ മുത്തുലക്ഷ്മിയുമായുള്ള പാണ്ഡ്യരാജിന്റെ വിവാഹം ശനിയാഴ്ചയാണ് നടന്നത്. രജിസ്റ്റർ വിവാഹം ആയിരുന്നു. ഞായറാഴ്ചയാണ് മുരുകൻ ഇ‌ക്കാര്യം അറിയുന്നത്. 
 
ഉദുമല്‍പ്പേട്ടയില്‍ എംഎസ്ഡബ്‌ള്യൂവിന് പഠിക്കുന്ന മകൾ ഭാനുപ്രിയയെ ഞായറാഴ്ച വൈകീട്ട് ഹോസ്റ്റലിൽ നിന്നും വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ബന്ധുവിനെ വിളിച്ച് മകന്‍ ഇതരസമുദായക്കാരിയെ വിവാഹം കഴിച്ചുവെന്നും തങ്ങള്‍ ജീവനൊടുക്കാന്‍ പോകുകയാണെന്നും പറഞ്ഞു.  
 
ഇതേത്തുടര്‍ന്ന് മുരുകന്റെ സഹോദരന്‍ അച്യുതന്‍ മറയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് മൂവരുടെയും മൃതദേഹം തീവണ്ടിപ്പാളത്തോടു ചേര്‍ന്നുള്ള പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments