Webdunia - Bharat's app for daily news and videos

Install App

ഇതാണ് കട്ട ഹീറോയിസം, കലിപ്പ് തീരാതെ സോനു നിഗം മൊട്ടയടിച്ചു; മൗലവിയുടെ പത്തുലക്ഷം പോയോ ?

ഫത്‌വ തോറ്റു; സോനു നിഗം പാട്ടുംപാടി മൊട്ടയടിച്ചു

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (20:10 IST)
Ashish Vaishnav / Indus Images
മതനേതാവിൻറെ വെല്ലുവിളി സ്വീകരിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം ത​ല​മൊ​ട്ട​യ​ടി​ച്ചു. ആരാധനാലയങ്ങളിലെ ഉച്ചഭാക്ഷിണികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ പശ്ചിമ ബംഗാളിലെ മുസ്ലീം മതപണ്ഡിതന്‍ പുറപ്പെടുവിച്ച ഫത്‌വയ്‌ക്ക് മറുപടിയായിട്ടാണ് അദ്ദേഹം മുടി മുറിച്ച് പ്രതികരിച്ചത്.

മുസ്ലീം അല്ലാതിരുന്നിട്ടും ബാങ്ക് വിളി കേട്ട് ഉണരേണ്ടി വരുന്നത് മതവിശ്വാസം അടിച്ചേല്‍പ്പിക്കുന്നതാണെന്നായിരുന്നു  സോനുവിന്റെ ട്വീറ്റ്.

ട്വീറ്റ് വിവാദമായതോടെ സോനുവിന്റെ തല മൊട്ടയടിച്ച് കഴുത്തില്‍ ചെരുപ്പ് മാലയണിഞ്ഞ് രാജ്യം മുഴുവന്‍ ചുറ്റിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നായിരുന്നു മൗലവിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് പത്ത് ലക്ഷം രൂപ തയ്യാറാക്കി വെക്കാന്‍ മൗലവിയോട് ആവശ്യപ്പെട്ട ശേഷം ബോളിവുഡ് ഗായകന്‍ മൊട്ടയടിച്ചത്.

ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.  തുടർന്ന് നിശ്സചിത സമയത്ത് തന്നെ സോനു നിഗം തല മൊട്ടയടിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി. അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന് സോനു നിഗം മാധ്യമങ്ങളോട് വ്യക്തമാക്കി.

സെ​ലി​ബ്രി​റ്റി ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റാ​യ ആ​ലിം ഹ​ക്കീ​മാ​ണ് സോ​നു​വി​ന്‍റെ മു​ടി​മു​റി​ച്ച​ത്. താ​ൻ ഒ​രി​ക്ക​ലും മു​സ്‌​ലിം വി​രു​ദ്ധ​ന​ല്ല. മ​ത​നി​ര​പേ​ക്ഷ​ത​യു​ള്ള​യാ​ളാ​ണ് താ​നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബാങ്ക് വിളിയ്ക്ക് താന്‍ എതിരല്ല. ഉച്ചത്തിലുള്ള ശബ്ദത്തിലാണ് പ്രതിഷേധമുള്ളത്. ഇ​ത്ത​ര​മൊ​രു ചെ​റി​യ സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​വു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
(photo credit: Ashish Vaishnav / Indus Images)

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments