Webdunia - Bharat's app for daily news and videos

Install App

മോഹന്‍ദാസിനെ 'മഹാത്മ'യാക്കിയത് ദക്ഷിണാഫ്രിക്ക: നരേന്ദ്ര മോദി

ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച പതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു

Webdunia
ശനി, 9 ജൂലൈ 2016 (08:44 IST)
മോഹന്‍ദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്കയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച പതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
മഹാത്മഗാന്ധി, നെല്‍സണ്‍ മണ്ഡേല എന്നീ മഹാത്മാരുടെ കര്‍മ്മ ഭൂമിയായിരുന്നു ദക്ഷിണാഫ്രിക്ക. വര്‍ണവിവേചനത്തിന്റെ കാലത്ത് ദക്ഷിണാഫ്രിക്കയെ അപലപിച്ച ഇന്ത്യ തന്നെ പിന്നീട് വര്‍ണ വിവേചനം അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ പുല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളനിവത്കരണത്തിനും ജാതി വിവേചനത്തിനുമെതിരെ ഇരു രാജ്യങ്ങളും ഇനിയും നിലകൊള്ളുമെന്നും മഹാത്മഗാന്ധിയെയും നെല്‍സണ്‍ മണ്ഡേലയെയും സ്മരിക്കുകയും ആദരമര്‍പ്പിക്കുകയും ചെയ്യേണ്ട അവസരമാണിതെന്നും മോദി പറഞ്ഞു. 
 
വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി, പ്രിട്ടോറിയയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രണ്ട് രാഷ്ട്ര തലവന്‍മാരും സംയുക്ത പത്രസമ്മേളനവും നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം വിപുലപ്പെടുത്തുന്നതിനും പ്രതിരോധം, ഉല്‍പാദനം, ഖനനം തുടങ്ങിയ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും ഇരു രാജ്യങ്ങളുടെ തലവന്‍മാരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ശനിയാഴ്ച ഡര്‍ബനും സന്ദര്‍ശിക്കും. തുടര്‍ന്ന് താന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments