ഡൽഹിയിൽ സ്‌പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടിക്ക് ശേഷമാണ് സംഭവം.

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (08:48 IST)
രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ സ്‌പെയിന്‍ സ്വദേശിനിയായ 23കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റിൽ‍. ഡല്‍ഹിയിലെ ഒരു ഐടി കമ്പനിയിലെ ഇന്റേണ്‍ ആയിരുന്നു ബലാത്സംഗത്തിന് ഇരയായ യുവതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടിക്ക് ശേഷമാണ് സംഭവം.
 
ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ സ്വദേശിയായ അജന്യനാഥ് ആണ് യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് പോലീസ് പറയുന്നു. പ്രദേശത്തെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ പ്രൊഡക്ഷന്‍ മാനേജരാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
 
ബലാത്സംഗത്തിനിരയായ യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈലും പരിശോധിച്ചതിലൂടെയാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പഠനശേഷം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനായാണ് സ്പാനിഷ് യുവതി ഇന്ത്യയിലെത്തിയത്. ഡല്‍ഹിയില്‍ താമസിക്കാനായി വീട് വാടകയ്ക്ക് തെരയവെയാണ് അജന്യനാഥുമായി ഇവര്‍ പരിചയപ്പെട്ടത്.
 
ഇയാള്‍ ഈ മാസം14ന് ഡിഎല്‍എഫ് ഫേസ് 3യില്‍ യുവതിയെ ഡിന്നര്‍ പാര്‍ട്ടിക്ക് ക്ഷണിക്കുകയും ചെയ്തു. പാര്‍ട്ടിക്കായി ഫ്‌ളാറ്റിലെത്തിയപ്പോള്‍ അജന്യനാഥ് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ യുവതി അവിടുള്ള ഡോക്ടര്‍മാരെ വിവരമറിയിച്ചിരുന്നു. ഡോക്ടര്‍മാരാണ് പോലീസില്‍ വിവരമറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

Exclusive: ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും, വേണുഗോപാലിന്റെ പിന്തുണ; രാഹുലിനു സീറ്റില്ല

അടുത്ത ലേഖനം
Show comments