Webdunia - Bharat's app for daily news and videos

Install App

വിദേശത്തു നിന്ന് ജീവനുള്ള ചിലന്തികള്‍ അടങ്ങിയ വിചിത്ര പാഴ്സല്‍

എ കെ ജെ അയ്യര്‍
ശനി, 3 ജൂലൈ 2021 (19:50 IST)
ചെന്നൈ: വിദേശത്തു നിന്ന് നൂറിലേറെ ജീവനുള്ള ചിലന്തികള്‍ അടങ്ങിയ ഒരു പാഴ്സല്‍ തമിഴ്നാട്ടിലെ അറപ്പുകോട്ടയിലെ ഒരാള്‍ക്ക് വന്നത് എന്തു ചെയ്യണമെന്നാണ് അധികാരികളെ കുഴയ്ക്കുന്നത്. പോളണ്ടില്‍ നിന്നാണ് സില്‍വര്‍ ഫോയില്‍, പഞ്ഞി എന്നിവ വച്ച് പൊതിഞ്ഞ ചെറിയ പ്ലാസ്റ്റിക് വയലുകളില്‍ അടച്ച നിലയില്‍ എട്ടുകാലികള്‍ അടങ്ങിയ പാഴ്സല്‍ എത്തിയത്.
 
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഈ വിചിത്ര പാഴ്‌സല്‍  കണ്ടെത്തിയത്. അന്വേഷണത്തില്‍ ഈ ചിലന്തിയുടെ പ്രധാന ആഹാരം പല്ലികള്‍, തവള, ഏലി, പാമ്പ് എന്നിവയാണെന്നും ഇവ സാധാരണയായി അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ കാണുന്ന റ്റാറന്റുലാസ് എന്ന വിഭാഗത്തില്‍ പെടുന്ന എട്ടുകാലികള്‍ എന്നാണു പ്രാഥമിക നിഗമനം. എങ്കിലും സാധാരണ നിലയില്‍ ഇവ മനുഷ്യരെ ആക്രമിക്കാറില്ല.
 
ഈ ചിലന്തികള്‍ അയയ്ക്കാനുള്ള ലക്ഷ്യം എന്താണെന്നാണ് അന്വേഷിക്കുന്നത്. ഇവയെ അയച്ച പോളണ്ടിലേക്ക് തന്നെ തിരിച്ചു അയയ്ക്കാനാണ് ഇപ്പോള്‍ വിദഗ്ധ തീരുമാനം. ഇന്ത്യന്‍ കസ്റ്റംസ് ആക്ട് 1962 ലെ വിദേശ വ്യാപാരം അനുസരിച്ചാണ് ഇപ്പോള്‍ ഈ ചിലന്തികള്‍ കണ്ടെടുത്തിട്ടുള്ളത്. എന്തായാലും അന്വേഷണം തുടരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി, ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

അടുത്ത ലേഖനം
Show comments