ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവർക്കും തുപ്പുന്നവർക്കും 2,000 രൂപ പിഴ

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (22:19 IST)
കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നതിനും തുപ്പുന്നതിനും രണ്ടായിരം രൂപ പിഴ.പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതുസ്ഥലത്ത് തുപ്പുക, ക്വാറന്റീന്‍ ലംഘനം, മുഖാവരണം ധരിക്കാതിരിക്കുക,സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയ്‌ക്ക് 2,000 രൂപ പിഴയീടാക്കുമെന്നാണ് ഡൽഹി സർക്കാറിന്റെ സർക്കുലർ പറയുന്നത്.
 
കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഡൽഹിയിൽ മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ 500ല്‍ നിന്ന് 2000 ആക്കി വർധിപ്പിച്ചത്.ഡൽഹിയിൽ പൊതുഇടങ്ങളിൽ മുഖാവരണങ്ങള്‍ വിതരണം ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ സംഘടനകളോടും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അഭ്യർത്ഥിച്ചിരുന്നു. ഡൽഹിയിൽ ദീപാവലി ആഘോഷസമയത്ത് ഷോപ്പിങ് നടത്തുമ്പോൾ പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments