Webdunia - Bharat's app for daily news and videos

Install App

പിണക്കം മറന്ന് അർജുനെത്തി, ജാൻവിയെ ആശ്വസിപ്പിച്ചു!

അർജുന്റെ അമ്മ ജീവിച്ചിരിക്കേയാണ് ശ്രീദേവിയുടെയും ബോണിയുടെയും വിവാഹം കഴിഞ്ഞത്

Webdunia
ചൊവ്വ, 27 ഫെബ്രുവരി 2018 (10:39 IST)
അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചനം അറിയിക്കാനും താരത്തെ അവസാനമായി ഒന്നു കാണുന്നതിനുമായി നിരവധി പേരാണ് മുംബൈയിലെ വീട്ടിലേക്കെത്തുന്നത്. ഇതിൽ ആരാധകരും സിനിമാപ്രവർത്തകരും സുഹൃത്തുക്കളുമുണ്ട്. കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധ അർജുൻ കപൂറിൽ ആയിരുന്നു. 
 
ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന് ആദ്യഭാര്യയിലുണ്ടായ മകനാണ് അർജുൻ. ആദ്യഭാര്യ മോനയിൽ ബോണിക്കു പിറന്ന മകനാണു ബോളിവുഡ് താരംകൂടിയായ അർജുൻ. മോന ജീവിച്ചിരിക്കെ ആയിരുന്നു ബോണിയും ശ്രീദേവിയുമായുള്ള വിവാഹം.  
 
അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകർത്ത ശ്രീദേവിയോടു വലിയ പിണക്കം അർജുൻ പുലർത്തിയിരുന്നു എന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. അമ്മയുടെ ജീവിതം ശ്രീദേവി തട്ടിയെടുത്തെങ്കിലും അവരുമായി യാതോറു ബന്ധവും അടുപ്പവും തങ്ങൾക്കില്ലെന്ന് അർജുൻ ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. 
 
‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമൃത്‌സറിലായിരുന്ന അർജുൻ, മരണവാർത്ത അറിഞ്ഞയുടൻ മുംബൈയിലെത്തിയിരിക്കുകയാണ്. അർജുൻ വരുമോയെന്ന് ആകാംഷയോടെ കാത്തിരുന്ന ആരാധകർക്ക് ഇത് ഏറെ ആശ്വാസമായിരിക്കുകയാണ്. തന്റെ അർധസഹോദരിയായ ജാൻവിയെ ആശ്വസിപ്പിക്കാനും അർജുൻ മറന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments