Webdunia - Bharat's app for daily news and videos

Install App

യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്‌റ്റില്‍; പ്രതികള്‍ കസ്‌റ്റഡിയിലായത് പെണ്‍കുട്ടിയുടെ ധീരമായ നീക്കത്തിനൊടുവില്‍

യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്‌റ്റില്‍; പ്രതികള്‍ കസ്‌റ്റഡിയിലായത് പെണ്‍കുട്ടിയുടെ ധീരമായ നീക്കത്തിനൊടുവില്‍

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (17:17 IST)
കാറില്‍ സഞ്ചരിച്ച യുവതിയെ പിന്നാലെ എത്തി ശല്യപ്പെടുത്തിയ ബിജെപി നേതാവിന്റെ മകനും കൂട്ടുകാരനും അറസ്റ്റില്‍. ബിജെപി ഹരിയാന അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാല (23), സുഹൃത്ത് ആഷിഷ് കുമാര്‍ (22) എന്നിവരാണ് പിടിയിലായത്.

മദ്യലഹരിയിലായിരു വികാസും സുഹൃത്തും കാറില്‍ സഞ്ചരിച്ച യുവതിയെ പിന്തുടര്‍ന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. മറ്റൊരു കാറില്‍ പിന്നാലെ എത്തിയ പ്രതികള്‍ മോശം വാക്കുകള്‍ക്കൊപ്പം ആംഗ്യങ്ങളും കാണിക്കാന്‍ തുടങ്ങിയതോടെ യുവതി  കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് യുവതി പരാതി നല്‍കുകയായിരുന്നു.

വൈദ്യപരിശോധനയില്‍ പ്രതികള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ബിയര്‍ കഴിച്ചതിന്റെ ലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് വ്യക്തമാക്കി. നിയമ ബിരുദധാരിയാണ് വികാസ്. സുഹൃത്ത് ആഷിഷ് നിയമവിദ്യാര്‍ത്ഥിയുമാണ്.

ഐപിസി സെക്ഷന്‍ 354ഡി അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. സിആര്‍പിസി 164 പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments