Webdunia - Bharat's app for daily news and videos

Install App

തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ല; സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും കോടതി ഉത്തരവിന്റെ ലംഘനവുമെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ്

തെരുവ്‌നായ്ക്കളെ കൊല്ലരുതെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ്

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (12:46 IST)
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് രംഗത്ത്. നായ്ക്കളെ കൊല്ലരുതെന്ന് മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രിംകോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍എം ഖര്‍ബ് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമം അനുശാസിക്കും വിധം അക്രമകാരികളായ നായ്ക്കളെ കൊല്ലണമെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴി സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. ഇതിന് തൊട്ടുപിന്നാലെയാണ് നായ്ക്കളെ കൊല്ലരുതെന്ന നിര്‍ദ്ദേശവുമായി മൃഗക്ഷേമ ബോര്‍ഡ് രംഗത്തെത്തിയിട്ടുള്ളത്. 
 
തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിന് തൊട്ടു പിന്നാലെയാണ് ആക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. തെരുവുനായ്ക്കള്‍ പെരുകുന്നത് തടയാന്‍ വന്ധ്യംകരണം അടക്കമുള്ള നടപടികള്‍ ശക്തമാക്കാനും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments