പാക് നേതാക്കളുടെ ഭീഷണി; ഏതു സാഹചര്യവും നേരിടാൻ തയാറാണെന്ന് ഇന്ത്യ

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (17:42 IST)
പാകിസ്ഥാന്‍ നേതാക്കളുടെ പ്രകോപനപരമായ പ്രസ്‌താവനകളില്‍ പ്രതിഷേധമുണ്ടെന്ന്  ഇന്ത്യ. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ തയാറാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാക് നേതാക്കള്‍ നടത്തുന്ന  പ്രതികരണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ തയാറാണ്. പാക്കിസ്ഥാന്റെ ലക്ഷ്യം പ്രകോപനം മാത്രമാണ്. ഒരു സാധാരണ അയൽക്കാരനെ പോലെ അവര്‍ പ്രവർത്തിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ജമ്മു കശ്‌മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നമല്‍കിയ പരാതിക്ക് കടലാസിന്‍റെ വില പോലുമില്ലെന്നും രവീഷ് കുമാർ പറഞ്ഞു.

പാകിസ്ഥാൻ ഭരണകൂടം ഭീകരത അവരുടെ നയമായി സ്വീകരിച്ചിട്ടുള്ളതാണെന്ന് ഇന്ത്യക്ക് ബോധ്യമുണ്ട്. ഓരോ തവണയും നമ്മുടെ ആശങ്ക അവരെ അറിയിച്ചിട്ടുമുണ്ട്. ഭീകരർ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ സഹായിക്കുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ അവർ പോരാടണം. അല്ലാതെ അയൽരാജ്യത്തേക്ക് ഭീകരരെ തള്ളിവിടുകയല്ല ചെയ്യേണ്ടതെന്നും രവീഷ് കുമാർ പറഞ്ഞു.

ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള വ്യോമപാത അടച്ചതായി പാകിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. ജമ്മു കശ്‌മീരിലെ 10 ജില്ലകളിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും രവീഷ് കുമാർ ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments