Webdunia - Bharat's app for daily news and videos

Install App

സാമ്പത്തിക പ്രതിസന്ധി: ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 10 ജനുവരി 2021 (11:19 IST)
ജബല്‍പൂര്‍: ജബല്‍പൂരില്‍ നാല്പത്തിനാലുകാരനായ ഡോക്ടറെ വീട്ടില്‍ കഴുത്തറുത്ത്  കണ്ടെത്തി. സാമ്പത്തിക പരാധീനത കളാണ് ഡോക്ടറെ ആത്മഹത്യയ്ക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.
 
ജബല്‍പൂര്‍ സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ. വിശ്വകര്‍മ്മയാണ് മരിച്ചത്. ഭാര്യ ജോലിക്ക് പോയ ശേഷം പതിമൂന്നും പതിനൊന്നും പ്രായമായ കുട്ടികളുടെ മുടി വെട്ടുകയും പിന്നീട് ബാത്ത് റൂമില്‍ കയറി  .എന്നാല്‍ ഭാര്യ പുറത്ത് പോയി തിരികെ വന്നപ്പോഴും ഡോക്ടര്‍ കതക് തുറന്നില്ല.
 
തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടുകയും പോലീസ് എത്തി കതക് പൊളിക്കുകയും ചെയ്തപ്പോഴാണ് ഡോക്ടര്‍ കഴുത്തറുത്തു മരിച്ചതറിഞ്ഞത്. ഇതിനു സമീപത്തായി ബ്ലേഡും ഉണ്ടായിരുന്നു. വിവിധ ലോണുകള്‍ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതില്‍ ഉണ്ടായ വിഷമാവാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

അടുത്ത ലേഖനം
Show comments