Webdunia - Bharat's app for daily news and videos

Install App

പോണ്‍സ്റ്റാര്‍ ആണെന്ന്; സണ്ണിയുടെ കുട്ടി എന്തുപിഴച്ചു ? - കുഞ്ഞിനെ തിരികെ നല്‍കണമെന്ന്

പോണ്‍സ്റ്റാര്‍ ആണെന്ന്; സണ്ണിയുടെ കുട്ടി എന്തുപിഴച്ചു ? - കുഞ്ഞിനെ തിരികെ നല്‍കണമെന്ന്

Webdunia
ബുധന്‍, 26 ജൂലൈ 2017 (17:56 IST)
കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആക്രമിച്ച് വര്‍ണവെറിയന്‍‌മാര്‍. വെളുത്ത നിറമുള്ള സണ്ണി എന്തിനാണ് കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതെന്നും, കുട്ടിയെ എത്രയും വേഗം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.

മുന്‍ പോണ്‍സ്റ്റാറായതില്‍ സണ്ണിക്ക് കുഞ്ഞിനെ ദത്തെടുക്കാന്‍ അവകാശമില്ലെന്നാണ് ഒരു കൂട്ടം പേരുടെ വാദം. കുഞ്ഞിനെ സണ്ണി വഴിതെറ്റിക്കുമെന്നും അവര്‍ വിധി പറയുന്നുണ്ട്. അതേസമയം, ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സണ്ണി തയ്യാറായിട്ടില്ല.

രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ഒരു  കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നും ഇവര്‍ക്ക് കുട്ടിയെ ലഭിക്കുകയായിരുന്നു.



നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 21 മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെയാണ് സണ്ണിയും ഭര്‍ത്താവും കൂടി ദത്തെടുത്തിരിക്കുന്നത്.

സണ്ണിയും ഭര്‍ത്താവും അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥിയെ സ്വാഗതം ചെയ്തു എന്ന് പറഞ്ഞ് കൊണ്ട് നടി ഷെര്‍ലിന്‍ ചോപ്രയാണ് ട്വിറ്ററിലുടെ വാര്‍ത്ത പുറത്ത് വിട്ടത്. ഷെര്‍ലിന് നന്ദി അറിയിച്ച് കൊണ്ട് സണ്ണി തിരിച്ചും ട്വീറ്റ് ചെയ്തതോടെ എല്ലാവരും വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments