Webdunia - Bharat's app for daily news and videos

Install App

ദര്‍ശനെ കുരുക്കി സിസിടിവി ദൃശ്യങ്ങള്‍, നടന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയേക്കും

അഭിറാം മനോഹർ
ബുധന്‍, 12 ജൂണ്‍ 2024 (14:04 IST)
കന്നഡ സിനിമാലോകത്തെ പിടിച്ചുകുലുക്കി രേണുക സ്വാമി കൊലക്കേസില്‍ പുതിയ വഴിത്തിരിവ്. ജൂണ്‍ 9ന് ബെംഗളുരുവിലെ സോമനഹള്ളിയിലുള്ള ഒരു പാലത്തിന് താഴെയുള്ള അഴുക്കുചാലില്‍ നിന്നുമായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമെന്ന് തെളിയുകയായിരുന്നു. ആദ്യഘട്ടത്തില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം കന്നഡ സൂപ്പര്‍ താരമായ ദര്‍ശനിലേക്കെത്തിയത്.
 
ഇപ്പോഴിതാ മൃതദേഹം സൂക്ഷിച്ചെന്ന് കരുതുന്ന ഷെഡ്ഡിലേക്ക് ദര്‍ശന്റ് റാങ്‌ളര്‍ ജീപ്പ് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പതാം തീയ്യതി പുലര്‍ച്ചെ മൂന്നരയോടെയാണ് ഈ വാഹനമടക്കം 2 വണ്ടികള്‍ ഷെഡില്‍ വരുന്നത്. നടന്റെ വീട്ടീലേക്ക് രേണുകാസ്വാമിയെ എത്തിച്ച ശേഷം സുഹൃത്തിന്റെ ഷെഡില്‍ കൊണ്ടുപോയി രേണുകാസ്വാമിയെ മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. മര്‍ദ്ദനത്തിനിടെ മരിച്ച ഇയാളെ മാലിന്യകൂമ്പാരത്തില്‍ കൊണ്ട് പോയി തള്ളുകയായിരുന്നുവെന്നാണ് നിഗമനം. അതേസമയം പവിത്ര ഗൗഡയേയും ദര്‍ശനെയും ഇന്ന് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ദര്‍ശന്റെ വീട്ടില്‍ പരിശോധന നടത്താനും സാധ്യതയുള്ളതായാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അസൈന്‍മെന്റ് എഴുതാന്‍ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി; മോദിക്ക് ട്രംപിന്റെ 'ഗ്യാരണ്ടി'

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments