ബിഹാറിലെ ജാതി സെൻസസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2023 (17:36 IST)
ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി അധിഷ്ഠിത സര്‍വേയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്തവര്‍ഷം ജനുവരി വരെ മാറ്റിവെച്ചു. ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു.
 
ഏതെങ്കിലുമൊരു സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ തങ്ങള്‍ക്ക് തടയാനാകില്ലെന്ന നിലപാടാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കിയത്. ഈ ആഴ്ചയാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത്. ലോകകപ്പ് തിരെഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വരും ദിവസങ്ങളില്‍ ജാതി സെന്‍സസ് വാര്‍ത്തയാകുമെന്ന സൂചനയാണ് ബിഹാറിലെ സെന്‍സസ് നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. സംസ്ഥാന സര്‍ക്കാരോ മറ്റേതെങ്കിലും സര്‍ക്കാരോ തീരുമാനമെടുക്കുന്നതില്‍ കോടതിക്ക് തടയാനാകില്ല. തെറ്റായിരിക്കും. പക്ഷേ ഡാറ്റയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഗണിക്കും. പേരും മറ്റ് വിവരങ്ങളൊന്നും തന്നെ പ്രസിദ്ധീകരിക്കാത്തതിനാല്‍ തന്നെ ഇതിനെ സ്വകാര്യതയുടെ പ്രശ്‌നമായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments