Webdunia - Bharat's app for daily news and videos

Install App

തമന്നയെ പിന്തുണച്ച നയൻതാരയ്ക്കും വിശാലിനും ഒരു ബിഗ് സല്യൂട്ട്! ഒടുവിൽ സുരാജ് മാപ്പുപറഞ്ഞു...

തമന്നയ്ക്ക് എതിരായ ലൈംഗീക അധിക്ഷേപ പരാമര്‍ശത്തില്‍ സംവിധായകന്‍ മാപ്പു പറഞ്ഞു

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2016 (13:42 IST)
തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്‌ക്കെതിരായ ലൈംഗീക അധിക്ഷേപ പരാമര്‍ശത്തില്‍ പ്രമുഖ സംവിധായകന്‍ സുരാജ് മാപ്പു പറഞ്ഞു. കത്തിസണ്ടൈ’ എന്ന തമിഴ് ചിത്രം പ്രദര്‍ശനത്തിനെത്തിയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ സുരാജ് വിവാദ പരാമര്‍ശം നടത്തിയത്. നായികമാരെ വസ്ത്രത്തില്‍ പൊതിഞ്ഞ് കാണിക്കാനല്ല അവര്‍ക്ക് കോടികള്‍ പ്രതിഫലമായി നല്‍കുന്നതെന്ന സുരാജിന്‍റെ വാക്കുകള്‍ വിവാദമായതോടെ സംവിധായകൻ മാപ്പു പറയുകയായിരുന്നു.
 
സുരാജ് പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കത്തിസണ്ടയിലെ നായിക കൂടിയായ തമന്ന രംഗത്തെത്തി. ജോലിക്ക് പോകുന്ന സ്വന്തം കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചും സുരാജ് ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുമോ എന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് നയന്‍‌താര പ്രതികരിച്ചു. തുടര്‍ന്ന് തമന്നയ്ക്ക് പിന്തുണയുമായി വിശാലും രംഗത്തെത്തി. തങ്ങള്‍ അഭിനേതാക്കളാണെന്നും ഉപഭോഗവസ്തുക്കളായി കാണാന്‍ പാടില്ലെന്നും വിശാല്‍ ട്വീറ്റ് ചെയ്തു. 
 
കത്തിസണ്ടൈയുടെ പ്രൊമോഷനായി നടത്തിയ ഷോകളില്‍ ഒന്നിലാണ് സംവിധായകന്‍ വിവാദപ്രസ്താവന നടത്തിയത്. തമന്ന ഈ സിനിമയില്‍ നടത്തുന്ന അതീവ ഗ്ലാമര്‍ പ്രകടനങ്ങളെക്കുറിച്ചായിരുന്നു അവതാരകന്‍റെ ചോദ്യം. സുരാജ് പ്രതികരിച്ചത് ഇങ്ങനെയാണ്:
 
"നായികയുടെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളുമായി വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍ എന്‍റെയടുത്തേക്ക് വന്നാല്‍ ഞാന്‍ ആ ഡ്രസിന്‍റെ നീളം കുറയ്ക്കും. എന്‍റെ നായിക ആ വസ്ത്രം അണിഞ്ഞ് അഭിനയിക്കാന്‍ കം‌ഫര്‍ട്ടബിളാണോ എന്നത് എനിക്ക് വിഷയമാകില്ല. നായികയ്ക്ക് അസന്തുഷ്ടിയുണ്ടോ എന്നും ഞാന്‍ നോക്കില്ല. നായികമാര്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാനാണ് പ്രേക്ഷകര്‍ പണം നല്‍കി സിനിമയ്ക്ക് കയറുന്നത്” - സുരാജ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ഇതിനെതിരെ അതിശക്തമായാണ് നയന്‍‌താര പ്രതികരിച്ചത്. “സിനിമാ മേഖലയിലെ ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്തിക്ക് ഇത്തരത്തില്‍ തരം താണ ഒരു അഭിപ്രായപ്രകടനം എങ്ങനെ നടത്താന്‍ കഴിയും? നായികമാരെ ഇത്തരത്തില്‍ നിന്ദിക്കാന്‍ സുരാജ് ആരാണ്? പണം കിട്ടുന്നതിനാല്‍ തുണി ഉപേക്ഷിക്കുന്നവരാണ് നായികമാരെന്ന് സുരാജ് കരുതുന്നുണ്ടോ? ജോലിക്ക് പോകുന്ന സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഇത്തരത്തില്‍ സംസാരിക്കാന്‍ സുരാജിന് ധൈര്യമുണ്ടോ? - നയന്‍‌താര ചോദിച്ചിരുന്നു.
 
തമന്നയോടും മറ്റ് നടിമാരോടും താന്‍ മാപ്പുപറയുന്നെന്നും ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം താന്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായും സുരാജ് പറഞ്ഞതോടെയാണ് വിവാദം കെട്ടടങ്ങിയത്. തമന്നയെ പിന്തുണച്ച നയൻതാരയ്ക്കും വിശാലിനും ബിഗ് സല്യൂട്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments