Webdunia - Bharat's app for daily news and videos

Install App

കുത്തേറ്റ് ഏറെ നാള്‍ ഇരിക്കാന്‍ കഴിയില്ല; അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടണം: സുരേഷ് ഗോപി

പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത് വെറും ഒരു സൂചന മാത്രമാണെന്ന് സുരേഷ് ഗോപി.

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (14:04 IST)
പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത് വെറും ഒരു സൂചന മാത്രമാണെന്ന് സുരേഷ് ഗോപി. ഇക്കാര്യത്തില്‍ ആരു ആശങ്കപ്പെടേണ്ട കാര്യമില്ല. നമ്മള്‍ നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. സ്വന്തം ജീവന്‍ പണയം വെച്ച് നടത്തിയ ഈ ആക്രമണത്തെ ഒരു ലോക രാജ്യങ്ങളും എതിര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടണം. അതിനായി എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ടാകും. ലോക സമാധാനത്തിന് വില കല്‍പിക്കുന്നവരാണ് നമ്മള്‍. മറ്റു രാജ്യങ്ങളെപ്പോളെ  സ്വയം പ്രതിരോധത്തിന് ഇന്ത്യക്കും അവകാശമുണ്ട്. കുത്തേറ്റ് ഇങ്ങനെ എത്ര നാള്‍ ഇരിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി ചോദിച്ചു.  
 
പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തിയതായി ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗ് അറിയിച്ചിരുന്നു. ആദ്യമായാണ് നിയന്ത്രണരേഖ മറികടന്നുകൊണ്ടുള്ള ഒരു ആക്രമണം ഇന്ത്യ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വീണ്ടുമൊരു ആക്രമണം നടത്താന്‍ തീവ്രവാദികളെ അനുവദിക്കില്ലെന്നും സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments