Webdunia - Bharat's app for daily news and videos

Install App

ആശുപത്രിയില്‍ കഴിയുന്ന സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യമന്ത്രിയും ബി ജെ പി നേതാവുമായ സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധിയും ശിവരാജ്‌സിംഗ് ചൗഹാനും സന്ദര്‍ശിച്ചു. അതോടൊപ്പം നാല്‍പ്പത് മിനിട്ടോളം ആശുപത്രിയില്‍ ചിലവിടുകയും ചെയ്തു.

Webdunia
ശനി, 30 ഏപ്രില്‍ 2016 (17:04 IST)
നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യമന്ത്രിയും ബി ജെ പി നേതാവുമായ സുഷമ സ്വരാജിനെ രാഹുല്‍ ഗാന്ധിയും ശിവരാജ്‌സിംഗ് ചൗഹാനും സന്ദര്‍ശിച്ചു. അതോടൊപ്പം നാല്‍പ്പത് മിനിട്ടോളം ആശുപത്രിയില്‍ ചിലവിടുകയും ചെയ്തു. 
 
ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സുഷമ സ്വരാജിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സുഷമ സ്വരാജിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയെ കാണാന്‍ ആദ്യമെത്തിയത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനാണ്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.
 
സുഷമയുടെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അവര്‍ അറിയിച്ചിരുന്നു. ആശങ്കയ്ക്ക് ഇടയില്ലെങ്കിലും, എയിംസിലെ ഹൃദ്രോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് സുഷമ സ്വരാജ് ഇപ്പോള്‍. ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി അയ്‌സാസ് അഹമ്മദ് ചൗധരിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments