Webdunia - Bharat's app for daily news and videos

Install App

താജ്‌മഹൽ ഇനി ആഗ്രയിലല്ല; വീണ്ടും പേര് മാറ്റത്തിനൊരുങ്ങി യോഗി സർക്കാർ

ആഗ്രയുടെ പേര് അഗ്രവാൻ എന്ന് മാറ്റാണ് ആലോചന.

തുമ്പി ഏബ്രഹാം
തിങ്കള്‍, 18 നവം‌ബര്‍ 2019 (14:59 IST)
താജ്‌മഹൽ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമായ ആഗ്രയുടെ പേര് മാറ്റാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നീക്കം തുടങ്ങി. ആഗ്രയുടെ പേര് അഗ്രവാൻ എന്ന് മാറ്റാണ് ആലോചന. ഇക്കാര്യത്തിൽ പരിശോധന നടത്താൻ ചരിത്ര ഗവേഷകർക്ക് സർക്കാർ നിർദേശം നൽകി. 
 
ആഗ്രയിലെ അംബേദ്‌കർ സർവകലാശാലയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ കത്ത് അയച്ചു. ആഗ്ര മറ്റേതെങ്കിലും പേരുകളിൽ അറിയപ്പെട്ടിരുന്നോ എന്ന് പരിശോധിക്കാനാണ് നിർദേശം. സർക്കാർ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പരിശോധന തുടങ്ങിയതായും സർവകലാശലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം ആനന്ദ് പറഞ്ഞു.
 
ആഗ്രയുടെ പേര് അഗ്രവാൻ എന്നായിരുന്നുവെന്ന് ചില ചരിത്ര ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പേര് എങ്ങനെ ആഗ്രയെന്നായി മാറിയെന്നും പരിശോധിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. 
 
അഗ്രവാൻ എന്ന് ആഗ്രയുടെ പേര് മാറ്റണമെന്ന് അടുത്തിടെ അന്തരിച്ച ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ് ആവശ്യപ്പെട്ടിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗൾസരായിയുടെത് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നും മാറ്റിയതിനു പിന്നാലെയാണ് ആഗ്രയുടെ പേര് മാറ്റാനുള്ള യോഗി സർക്കാരിന്റെ നിർദേശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments