Webdunia - Bharat's app for daily news and videos

Install App

ജയലളിത അധികാരമേറ്റു‍; മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു

ജയലളിത അധികാരമേറ്റു‍; മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു

Webdunia
തിങ്കള്‍, 23 മെയ് 2016 (12:27 IST)
തുടര്‍ച്ചയായി രണ്ടാം തവണയും തമിഴ്‌നാട്  മുഖ്യമന്ത്രിയായി ജെ ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ റോസയ്യ ജയലളിതയ്ക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മദ്രാസ് സര്‍വ്വകലാശാലയിലെ ശതാബ്‌ദി ഓഡിറ്റോറിയത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍.
 
അറുപത്തിയെട്ടുകാരിയായ ജയലളിത ആറാം തവണയാണ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 1991ല്‍ നാല്പത്തിമൂന്നാം വയസ്സില്‍ ആയിരുന്നു ജയലളിത ആദ്യമായി മുഖ്യമന്ത്രിയായത്.
 
ജയലളിതയ്ക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത ചുമതലയേറ്റു. പുതുതായി ചുമതലയേല്‍ക്കുന്ന 28 മന്ത്രിമാരില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ നാല് സ്ത്രീകള്‍ ആണ് മന്ത്രിസഭയില്‍ ഉള്ളത്.
 
സത്യപ്രതിജ്ഞാചടങ്ങുകള്‍ സംസ്ഥാനത്തുടനീളം തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു. സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആളുകള്‍ കൂടുന്ന കേന്ദ്രങ്ങളില്‍ എല്‍ സി ഡി സ്ക്രീന്‍ ക്രമീകരിച്ച വാഹനങ്ങള്‍ എത്തിച്ചായിരുന്നു പ്രദര്‍ശനം.
 
സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. വേദിയും പരിസരവും പൊലീസും ബോംബ് സ്ക്വാഡും ഞായറാഴ്ച വിശദമായി പരിശോധിച്ചിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

അലി ഖമൈനിയുടെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ കിൻ്റൂറിൽ, മുത്തശ്ശൻ അറിയപ്പെട്ടത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരിൽ

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

അടുത്ത ലേഖനം
Show comments