Webdunia - Bharat's app for daily news and videos

Install App

അവിശ്വാസ പ്രമേയത്തില്‍ ഞെട്ടി ബിജെപി; പിന്തുണച്ചത് 119 അംഗങ്ങള്‍, സിപി‌എമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ട്

പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തില്‍ വിറച്ച് ബിജെപി

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (11:34 IST)
അധികാരത്തിലേറി നാലു വര്‍ഷത്തിന് ശേഷം ആദ്യമായി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം. വൈ എസ് ആര്‍ കോണ്‍ഗ്രസും ടിഡിപിയും മോദി സര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അണ്ണാ ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചു. 119 അംഗങ്ങളാണ് അവിശ്വാസ പ്രമേയ നോട്ടീസിന് പിന്തുണ നല്‍കിയത്.
 
ടിഡിപിക്കു ലോക്സഭയില്‍ 16 അംഗങ്ങളാണുള്ളത്. വൈ എസ് ആര്‍ കോണ്‍ഗ്രസിനു ലോക്സഭയില്‍ 9 അംഗങ്ങളാനുള്ളത്. 37 അംഗങ്ങള്‍ അണ്ണാ ഡിഎംകെയ്ക്കും കോണ്‍ഗ്രസിന് 48 സീറ്റുകളും ഉണ്ട്. ഇടതുപക്ഷത്തിന് ഒന്‍പത് സീറ്റുകളുമാണുള്ളത്. ഇവരെല്ലാവരും ഒരേസ്വരത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസിന് പിന്തുണ നല്‍കിയത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 
 
ഇന്ന് എന്‍ഡിഎ വിട്ട തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്. ബി.ജെ.പിക്കെതിരായ പ്രാദേശിക കക്ഷികളുടെ ഐക്യനീക്കം കരുത്താര്‍ജിക്കുന്നതായാണ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments