Webdunia - Bharat's app for daily news and videos

Install App

ജനുവരി 26ന് പൂച്ചക‌ളെയും നായ്ക്ക‌ളെയും ഭയക്കണം!

ജനുവരി 26 ഭയക്കണം, പലതും സംഭവിച്ചേക്കാം!

Webdunia
വെള്ളി, 13 ജനുവരി 2017 (07:35 IST)
മൃഗങ്ങളെ ചാവേറുകളാക്കിയുള്ള ഭീകര പ്രവർത്തനങ്ങൾ ഇന്ത്യക്കാർക്ക് പരിചിതമല്ലെങ്കിലും സിറിയ പോലുള്ള രാജ്യത്ത് ഇത് സർവസാധാരണമാണ്. വരുന്ന റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ചാവേർ സ്ഫോടനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചാവേറുകളാക്കുന്നത് മൃഗങ്ങളെ!. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഡി എൻ എ ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
 
ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവിടങ്ങളാണ് ആക്രമികൾ ലക്ഷ്യമിടുന്നത്. മുന്നറിയിപ്പിനെ തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കനത്ത സുരക്ഷയായിരിക്കും ഒരുക്കുക. നായ്ക്കൾ, പൂച്ചകൾ, മുയലുകൾ തുടങ്ങിയ മൃഗങ്ങളെ സ്ഫോടനത്തിന് വേണ്ടി ഉപയോഗിച്ചേക്കാമെന്നാണ് വിവരം. ശൈത്യകാലമായതിനാൽ മൃഗങ്ങളെ വേദിക്കു സമീപമെത്തിക്കുന്നത് എളുപ്പമാണെന്നും ഏജൻസികൾ കണക്കുകൂട്ടുന്നു. 
 
ആസൂത്രിതമായ രീതിയിലായിരിക്കും ആക്രമികൾ സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനം നടത്തേണ്ട സ്ഥലത്തേക്ക് മൃഗങ്ങളെത്തുമ്പോൾ റിമോർട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുന്നതിനാണ് ഭീകരസംഘടനകൾ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് നടപ്പാക്കിയ ഇത്തരം മാർഗങ്ങൾ പാക്കിസ്ഥാനിലടക്കമുള്ള ഭീകരസംഘടനകൾ ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തൽ. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments