Webdunia - Bharat's app for daily news and videos

Install App

വീണ്ടും ഭീകരാക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു - രണ്ടു സൈനികര്‍ക്ക് പരുക്ക്

പാമ്പോറിൽ കരസേന വാഹനത്തിനുനേരെ ആക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (18:40 IST)
പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു. ബൈക്കുകളിലെത്തിയ ഭീകരരാണ് വെടിയുതിര്‍ത്തത്. ശ്രീനഗര്‍ ജമ്മു ദേശീയപാതയിലെ പാംപോറില്‍ കദ്‌ലാബാലിലാണ് ഇന്നുച്ചയോടെ ഭീകരാക്രമണമുണ്ടായത്.

ആക്രമണത്തിനു ശേഷം ഭീകരര്‍ കടന്നു കളഞ്ഞു. പ്രദേശത്തും അടുത്തുള്ള താമസസ്ഥലങ്ങളിലും ഭീകരർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. തെരച്ചിലില്‍ സൈന്യത്തിനൊപ്പം സിആര്‍പിഎഫും രംഗത്തുണ്ട്. റോഡില്‍ ജനത്തിരക്കായതിനാല്‍ ആളപായം ഒഴിവാക്കാന്‍ സൈന്യം തിരിച്ചടിക്ക് തയാറാകാതിരുന്നതിനാലാണ് ഭീകരര്‍ രക്ഷപ്പെട്ടത്.

ഏറെ ഗതാഗതത്തിരക്കുള്ള ശ്രീനഗര്‍– ജമ്മു ദേശീയപാതയില്‍ അടുത്തിടെ അഞ്ച് ഭീകരാക്രമണങ്ങളാണുണ്ടായത്. നൂറിലേറെ ഭീകരര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീകരാക്രമണം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments