Webdunia - Bharat's app for daily news and videos

Install App

പനിയ്‌ക്ക് തെറ്റായ മരുന്ന് നൽകി; രണ്ട് വയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരിക്കുകയായിരുന്നു.

തുമ്പി ഏബ്രഹാം
ശനി, 14 ഡിസം‌ബര്‍ 2019 (10:20 IST)
മരുന്നു കടയില്‍ നിന്ന് തെറ്റായ മരുന്നു കഴിച്ചതിനു ശേഷം രണ്ടു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഷഹ്ദാര ജിടിബി എന്‍ക്ലേവിന് അടുത്തുള്ള മരുന്നു കടയില്‍ നിന്നു വാങ്ങിയ മരുന്നു കഴിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
 
അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരിക്കുകയായിരുന്നു. കുഞ്ഞിന് പനിയും ചുമയും ഉണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് കടയില്‍ നിന്ന് അമ്മ മരുന്നു വാങ്ങിയതെന്ന് പോലീസ് പറയുന്നു.
 
കുഞ്ഞിന് അസുഖം കുറയാതിരുന്നതിനെ തുടർന്ന്, വീണ്ടും മരുന്നു കടയില്‍ പോകുകയും കടയുടമ ഒരു ഇഞ്ചക്ഷന്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന്, വീട്ടിലെത്തിയ കുഞ്ഞ് രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അടുത്തുള്ള ജിടിബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments