Webdunia - Bharat's app for daily news and videos

Install App

പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; ത്രിപുരയിൽ മുസ്ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

ചിപ്പി പീലിപ്പോസ്
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (16:47 IST)
ത്രിപുരയില്‍ പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. സിപാഹിജല ജില്ലയില്‍ 21 വയസുള്ള മാതിന്‍ മിയ എന്ന ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 
 
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗോരുര്‍ബന്ദിലൂടെ രണ്ട് പശുക്കളുമായി നടന്നു പോകുകയായിരുന്നു യുവാവ്. ആ സമയം ഏതാനും പ്രദേശവാസികള്‍ മാതിനെ സമീപിച്ചു. പിന്നീട് നാട്ടുകാരെ വിളിച്ച്‌ കൂട്ടിയ സംഘം പശുമോഷണം ആരോപിച്ച്‌ അടിച്ചുകൊല്ലുകയായിരുന്നു. 
 
രണ്ട് പേര്‍ക്ക് എതിരെ മാതിന്റെ പിതാവ് ഷഫീഖ് മിയ പരാതി നല്‍കി. അതേസമയം മാതിന്റെ കൈവശമുണ്ടായിരുന്ന പശുക്കള്‍ തന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതായി കാണിച്ച്‌ തപന്‍ ഭൗമിക് എന്നയാളും പൊലീസില്‍ പരാതി നല്‍കി. മാതിന്റെ പിതാവിന്റെ പരാതിയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments