Webdunia - Bharat's app for daily news and videos

Install App

തൃപ്‌തി ദേശായിയെ അപായപ്പെടുത്താന്‍ സംസ്ഥാനത്തെ തീവ്ര ഹൈന്ദവ സംഘടനള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്!

തൃപ്‌തി ദേശായിയെ അപായപ്പെടുത്തും; നീക്കം നടക്കുന്നത് കേരളത്തില്‍!

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (17:08 IST)
ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്ന തൃപ്‌തി ദേശായിയെ അപായപ്പെടുത്താന്‍ തീവ്ര ഹൈന്ദവ സംഘടനകള്‍ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. നാല്‌ തീവ്ര ഹൈന്ദവ സംഘടനകളാണ് ശിവസേനയുടെ പിന്തുണയോടെ തൃപ്‌തിയെ നേരിടാന്‍ പദ്ധകള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്.

തൃപ്‌തിക്കെതിരെ നീങ്ങുന്ന സംഘടനകള്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും നിരീക്ഷണം നടത്താനും തീരുമാനിച്ചു. ഇവരുടെ കേരളത്തിലേക്കുള്ള വരവ് തടയുന്നതിനായും ശബരിമലയിലേക്ക് എത്താതിരിക്കാനുമായി കൂടുതല്‍ ചര്‍ച്ചകളും പദ്ധതികളും ഈ സംഘടനകള്‍ നടത്തും. ഇതിന്റെ ഭാഗമായി ശിവസേന കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള ഘടകത്തിന്റെ പ്രത്യേക യോഗം അടുത്ത ബുധനാഴ്‌ച കൊല്ലത്തു ചേരും.

ശിവസേനയുടെ സംസ്ഥാന നേതാക്കളും തീവ്ര ഹൈന്ദവ സംഘടനകളും നിരന്തരം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുണ്ട്. കൊച്ചിയില്‍ നടന്ന ചുംബന സമരത്തെ ശിവസേന കായികമായി നേരിട്ട അതേ രീതി തൃപ്‌തിക്കും കൂട്ടര്‍ക്കുമെതിരെ പുറത്തെടുക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നതെന്നുമാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയിലധികം രൂപയുടെ അധിക വരുമാനം; ഭക്തരുടെ എണ്ണത്തിലും വര്‍ധനവ്

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

അടുത്ത ലേഖനം
Show comments