Webdunia - Bharat's app for daily news and videos

Install App

തിരുച്ചിയിൽ എസ്ഐ‌യെ കൊലപ്പെടുത്തിയവരിൽ കുട്ടികളും, പിടിയിലായവരിൽ പത്തും പതിനേഴും വയസ്സുള്ളവർ

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (11:52 IST)
തമിഴ്‌നാട് തിരുച്ചിയിൽ എസ്ഐയെ കൊലപ്പെടുട്ടിയവരിൽ കുട്ടികളും. പിടിയിലാവരിൽ രണ്ട് പേർ പത്തും പതിനേഴും വയസ് പ്രായമുള്ളവരാണ്. കേസിൽ പത്തൊൻപതുകാരനായ ഒരാളും പിടിയിലായിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുടുവിലാണ് പ്രതികളെ പിടികൂടിയത്. നാലു സംഘങ്ങളായിട്ടായിരുന്നു അന്വേഷണം.
 
ഇന്നലെ പുലര്‍ച്ചെയാണ് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചംഗ സംഘമാണ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയത്. നവല്‍പേട്ട് സ്റ്റേഷനിലെ എസ്ഐ ഭൂമിനാഥന്‍ ആണ് കൊല്ലപ്പെട്ടത്.പശുവിനെ മോഷ്ടിക്കാനായി മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചാംഗ സംഘത്തെ ത്ടയാൻ ശ്രമിച്ചതോടെ പ്രതികള്‍ വാഹനം നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന എസ്ഐ, രണ്ടുപേരെ പിടികൂടി. തുടര്‍ന്നുണ്ടായ സംഹർഷത്തിലാണ് എസ്ഐ‌ ആക്രമിക്കപ്പെട്ടത്.
 
 പുതുക്കോട്ടെ തൃച്ചി റോഡില്‍ പല്ലത്തുപെട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിനുസമീപമായിരുന്നു സംഭവം. വെട്ടേറ്റുകിടന്ന എസ്‌ഐയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഭാത നടത്തത്തിനിറങ്ങിയവര്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലം ജീവൻ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ സഖ്യം

ചേര്‍ത്തുപിടിച്ച സഖാക്കള്‍ക്കും പ്രസ്ഥാനത്തിനും നന്ദി, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി സരിന്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments