Webdunia - Bharat's app for daily news and videos

Install App

നിയന്ത്രണ രേഖയില്‍ വീണ്ടും പാക്​ പ്രകോപനം; ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ രണ്ട്​ പാക്​ സൈനികർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയില്‍ പാക്​ പ്രകോപനം

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (08:21 IST)
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ​സൈന്യം  വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. തുടർന്ന്​ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ പാക്​ സൈനികർ കൊല്ല​പ്പെട്ടു. ജമ്മു കശ്​മീരിലെ രജൗരി, പൂഞ്ച്​ ജില്ലകളിലായി മൂന്നു തവണയാണ്​ പാക്​ സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചത്​. 
 
സാധാരണക്കാർക്ക്​ നേരെയും ഇന്ത്യൻ സൈനിക പോസ്​റ്റുകൾക്ക്​ നേ​രെയും പാക്​ സൈന്യം വെടിയുതിർക്കുകയും മോട്ടാർ ബോംബാക്രമണം നടത്തുകയും ​ചെയ്യുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. 
 
നാലു ദിവസത്തിനിടെ പത്തു തവണയാണ്​ നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിക്കപ്പെട്ടത്​. പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യ ശക്​തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഇപ്പോളും തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. 

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments