Webdunia - Bharat's app for daily news and videos

Install App

ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, എൻസിപി-സേന-കോൺഗ്രസ് സഖ്യത്തിന് ധാരണ

Webdunia
വെള്ളി, 22 നവം‌ബര്‍ 2019 (20:24 IST)
മുംബൈ: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിക്കാൻ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം. ശിവസേന നേതാവ് ഉദ്ദാവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും. എൻസിപി- കോൺഗ്രസ്-ശിവസേന കക്ഷികളുടെ സംയുക്ത യോഗത്തിലാണ് മുഖ്യമന്ത്രിയായി ഉദ്ദാവ് താക്കറയെ തീരുമാനിച്ചത്.  ഇകാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും.
 
പാർട്ടികൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷം എൻസിപി നേതാവ് ശരത് പവാർ തന്നെയാണ് ഉദ്ദാവ് താക്കറെ മുഖ്യമന്ത്രിയാവും എന്ന കാര്യം അറിയിച്ചത്. ഉദ്ദാവിനെ മുഖ്യമന്ത്രിയാക്കണം എന്ന കാര്യത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണ് എന്നും പവാർ പ്രതികരിച്ചു. മൂന്ന് പാർട്ടികളൂടെയും പ്രതിനിധികൾ പങ്കുടുക്കുന്ന വാർത്താ സമ്മേളനത്തിലാണ് നാളെ മന്ത്രിസഭ രൂപീകരണം പ്രഖ്യാപിക്കുക. ഗവർണറെ എപ്പോൾ കാണം എന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനം കൈക്കൊള്ളും.
 
എൻസിപി-ശിവസേന- കോൺഗ്രസ് സഖ്യത്തിൽ ധാരണയായതോടെ ഗവർണർ ഭഗത് സിങ് കോഷിയാരി പ്രസിഡന്റിനെ കാണുന്നതിനായുള്ള ഡൽഹി യാത്ര റദ്ദാക്കി. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായി മൂന്ന് ദിവസത്തെ ചർച്ചകൾക്കായിരുന്നു യാത്ര. എപ്പോൾ വേണമെങ്കിലും സഖ്യം മന്ത്രിസഭാ രൂപീകരണത്തിന് അവകാശവദം ഉന്നയിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments