Webdunia - Bharat's app for daily news and videos

Install App

വിവാദങ്ങള്‍ക്കൊടുവില്‍ ‘എ’ സര്‍ട്ടിഫിക്കറ്റോടെ ഉഡ്‌ത പഞ്ചാബ് എത്തുന്നു; പ്രദര്‍ശനാനുമതി നല്‍കിയത് 13 സീനുകള്‍ ഒഴിവാക്കിയ ശേഷം

ഉഡ്‌ത പഞ്ചാബ് നേരത്തെ തന്നെ വിവാദമായി തീരുകയായിരുന്നു

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (10:26 IST)
വിവാദമായ ബോളിവുഡ് ചിത്രം ഉഡ്‌ത പഞ്ചാബിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിഎഫ്ബിസി) പ്രദര്‍ശനാനുമതി നല്‍‌കി. ‘എ’ സര്‍ട്ടഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതെന്ന്  സിഎഫ്ബിസി അധ്യക്ഷന്‍ പഹ്ലജ് നിഹലാനി വ്യക്തമാക്കി.

ജൂണ്‍ 17ന് റിലീസിംഗ് തീരുമാനിച്ചിരുന്ന ഉഡ്‌ത പഞ്ചാബ് നേരത്തെ തന്നെ വിവാദമായി തീരുകയായിരുന്നു. ചിത്രത്തിലെ പഞ്ചാബ് പ്രയോഗം ഉള്‍പ്പെടെ 89 സീന്‍ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം തുടര്‍ന്ന് വിഷയം കോടതിയില്‍ എത്തുകയും സെന്‍‌സര്‍ ബോര്‍ഡിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തുകയുമായിരുന്നു.

എ സര്‍ട്ടിഫിക്കറ്റ് നല്കിയെങ്കിലും 13 സീനുകള്‍ ഒഴിവാക്കിയാണ് വിവാദമായ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പഞ്ചാബിലെ ലഹരി മാഫിയയുടെ കഥപറയുന്ന ചിത്രമാണ് ഉഡ്‌ത പഞ്ചാബ്. അഭിഷേക് ചൌബെയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഷാഹിദ് കപൂര്‍, കരീന കപൂര്‍, ആലി ഭട്ട് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. മലയാളിയായ രാജീവ് രവിയാണ് ഛായാഗ്രാഹകന്‍.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി അല്ലായിരുന്നെങ്കിൽ... രാഹുൽ ഈശ്വറിനെതിരെ ഹണിറോസ്

എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷന്‍

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെവി കുഞ്ഞിരാമന്‍

അടുത്ത ലേഖനം
Show comments