Webdunia - Bharat's app for daily news and videos

Install App

കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനം ആദായനികുതി; നിയമഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍

കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60% നികുതി

Webdunia
വെള്ളി, 25 നവം‌ബര്‍ 2016 (08:58 IST)
കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനം ആദായനികുതി ഏര്‍പ്പെടുത്തിയേക്കും.  നോട്ട് അസാധുവാക്കിയതിനു ശേഷം ബാങ്കുകളില്‍ എത്തിയ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് ആണ് നികുതി ഏര്‍പ്പെടുത്തുക.
 
ഇതിനായുള്ള നിയമഭേദഗതി പാര്‍ലമെന്‍റിന്‍റെ നടപ്പു സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം. അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്ന് വ്യാഴാഴ്ച തന്നെ വിഷയം ചര്‍ച്ച ചെയ്തതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
 
നോട്ട് അസാധുവാക്കലിനു ശേഷം മറ്റുള്ളവരെ ഉപയോഗിച്ച് ബാങ്കില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ജന്‍ധന്‍ അക്കൗണ്ടുകളിലടക്കം വന്‍നിക്ഷേപം എത്തിയത് ഇതിന്‍റെ തെളിവാണ്. നവംബര്‍ എട്ട് മുതൽ രണ്ടാഴ്ചക്കിടെ 21,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളില്‍ മാത്രമെത്തിയത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു; ഭീതിയിലായി കണ്ണൂര്‍ നഗരം

June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ല: ഹൈക്കോടതി

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന' സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

അടുത്ത ലേഖനം
Show comments