Webdunia - Bharat's app for daily news and videos

Install App

ഉറി ഭീകരാക്രമണം: കൊമേഡിയന്‍ രാജു ശ്രീവാസ്തവ പാകിസ്ഥാനില്‍ നടത്താനിരുന്ന ഷോ ഉപേക്ഷിച്ചു; പാക് താരങ്ങള്‍ ഇന്ത്യ വിടണമെന്ന എംഎന്‍എസ് ആവശ്യത്തിന് പിന്തുണയും

ഉറി ഭീകരാക്രമണം: കൊമേഡിയന്‍ രാജു ശ്രീവാസ്തവ പാകിസ്ഥാനില്‍ നടത്താനിരുന്ന ഷോ ഉപേക്ഷിച്ചു;

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2016 (15:13 IST)
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് എതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം രാജ്യത്ത് ഉയര്‍ന്നു കഴിഞ്ഞു. മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനാ പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരും നടീനടന്മാരും എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
 
ഇതിനിടയില്‍ പാകിസ്ഥാനിലെ ഷോ ഉപേക്ഷിച്ചിരിക്കുകയാണ് പ്രശസ്ത കൊമേഡിയനായ രാജു ശ്രീവാസ്തവ. പാകിസ്ഥാനില്‍ കോമഡി ഷോ അവതരിപ്പിക്കാന്‍ വേണ്ടി ക്ഷണം ലഭിച്ച രാജു ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഷോ ഉപേക്ഷിക്കുകയായിരുന്നു.
 
അതേസമയം, മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയ്ക്കുള്ള തന്റെ പിന്തുണ 52 വയസ്സുകാരനായ രാജു ശ്രീവാസ്തവ വ്യക്തമാക്കുകയും ചെയ്തു. പാക് താരങ്ങള്‍ എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് പറഞ്ഞ രാജ് താക്കറെ അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ പാക് താരങ്ങള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
 
ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഹിന്ദി ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ തകര്‍ത്തു': തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

'അപ്പ ആരോഗ്യവാന്‍': യേശുദാസ് ആശുപത്രിയിലാണെന്ന വാര്‍ത്ത തള്ളി വിജയ് യേശുദാസ്

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി, കുറ്റകൃത്യത്തില്‍ സിനിമ, ലഹരിയുടെ സ്വാധീനം എന്നിവ പരിശോധിക്കും

സിനിമകളിലെ ആക്രമങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നു; സിനിമയിലെ വയലന്‍സ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നു; മഹാകുംഭമേളയുടെ സമാപനത്തിനുപിന്നാലെ നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments