INDIA - USA Trade: അമേരിക്കൻ തീരുവ ഭീഷണി മറികടക്കാൻ ഇന്ത്യ, പുതിയ വിപണികൾക്കായി ശ്രമം

അഭിറാം മനോഹർ
വ്യാഴം, 28 ഓഗസ്റ്റ് 2025 (09:41 IST)
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വന്നതോടെ പുതിയ വിപണികള്‍ ലക്ഷ്യമിട്ട് ഇന്ത്യ. വ്യാപാരബന്ധത്തിലെ ഒരു സങ്കീര്‍ണ്ണമായ അവസ്ഥയാണിതെന്നും എന്നാല്‍ താത്കാലികമായ പ്രതിസന്ധി മാത്രമാണിതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ബുധനാഴ്ച അറിയിച്ചു.
 
ബ്രിട്ടന്‍, ഓസ്‌ട്രേലിയ, യുഎഇ, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഇന്ത്യയ്ക്ക് വ്യാപാര ഉടമ്പടികളുണ്ട്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രത്യേകിച്ച് ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്നാണ് ഈ രാജ്യങ്ങള്‍ അറിയിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ തീരുവ പ്രശ്‌നം കയറ്റുമതിക്ക് ഉടന്‍ തന്നെ ആഘാതമുണ്ടാക്കില്ലെങ്കിലും ഭാവിയില്‍ പ്രതിസന്ധിയുണ്ടാകാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേസമയം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കുന്നതിനെ പറ്റി വാണിജ്യമന്ത്രാലയം അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments