Webdunia - Bharat's app for daily news and videos

Install App

ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; പന്ത്രണ്ടോളം പേര്‍ക്ക് പരുക്ക്, മൂന്ന് പേരുടെ നില ഗുരുതരം

ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു

Webdunia
ശനി, 7 മെയ് 2016 (16:16 IST)
ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മുസാഫര്‍നഗറിലെ ജയിലിലാണ് സംഘര്‍ഷം ഉണ്ടായത്. ജയില്‍ വാര്‍ഡന്‍ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. 
 
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ജയില്‍പുള്ളികള്‍ നേതൃത്വം നല്‍കുന്ന രണ്ട് വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം നടന്നത്‍.
 
ഇരുമ്പ് കമ്പി, ഷേവിങ് സെറ്റ്, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമികള്‍ ചേരിതിരിഞ്ഞ് അക്രമണം അഴിച്ചുവിട്ടത്. ചിലരുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മുസാഫര്‍നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ സാധ്യത കണക്കിലെടുത്ത് ജയിലില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments