Webdunia - Bharat's app for daily news and videos

Install App

വേഗത 130 കിലോമീറ്റർ, വന്ദേഭാരതിന് സമാനമായി നോൺ എ സി ട്രെയിൻ വരുന്നു

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2023 (18:00 IST)
ചെന്നൈ: വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് സമാനമായി നോണ്‍ എ സി ട്രെയിന്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ റെയില്‍വേ. ഈ മാസം അവസാനത്തോടെ അവതരിപ്പിക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍ എ സി ആയിരിക്കും. കോച്ചിന്റെ അന്തിമ മിനുക്കുപണികള്‍ പുരോഗമിക്കുകയാണെന്ന് ഐസിഎഫ് അധികൃതര്‍ വ്യക്തമാക്കുന്നു.
 
ഓറഞ്ച്, ചാരനിറം എന്നിങ്ങനെയാകും ട്രെയിന്‍ പുറത്തിറങ്ങുക. ട്രെയ്‌നിന് മുന്നിലും പിന്നിലുമായി ലോക്കോമോട്ടീവുണ്ടാകും. ഇത് പതിവ് ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും. വന്ദേഭാരതിന്റെ ചില ഫീച്ചറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇതിനെ നോണ്‍ എ സി വന്ദേഭാരതെന്ന് വിളിക്കാനാകില്ലെന്ന് ഐസിഎഫ് അധികൃതര്‍ പറയുന്നു. ചുരുങ്ങിയ ചെലവില്‍ സൗകര്യങ്ങളോട് കൂടിയ യാത്രയാണ് ട്രെയിന്‍ ലക്ഷ്യമിടുന്നതെന്ന് ചെന്നൈ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നറുക്കെടുപ്പിന് നാലു നാള്‍ ബാക്കി: 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേയ്ക്ക്

അടുത്ത ലേഖനം
Show comments