Webdunia - Bharat's app for daily news and videos

Install App

വര്‍ധ ദുര്‍ബലമായി; തമിഴ്നാട്ടില്‍ മരണം 18; മരിച്ചവരില്‍ ഒരു മലയാളിയും

വര്‍ധ ദുര്‍ബലമായി; സംസ്ഥാനത്ത് മരണം 18

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2016 (08:24 IST)
തമിഴ്നാടിന്റെ തീരപ്രദേശത്ത് ആഞ്ഞടിച്ച വര്‍ധ കൊടുങ്കാറ്റ് ഏല്പിച്ച ആഘാതത്തില്‍ നിന്നും സംസ്ഥാനം തിരിച്ചെത്തുന്നു. തീരത്ത് ആഞ്ഞടിച്ച കാറ്റില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികകണക്ക് അനുസരിച്ചാണിത്.
 
മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തൃശൂര്‍ സ്വദേശിയായ ഗോകുല്‍ ജയകുമാറാണ് (18)  മരിച്ചത്. ഇയാളും കൂട്ടരും സഞ്ചരിച്ചിരുന്ന കാര്‍ കനത്ത മഴയത്ത് നിയന്ത്രണം നഷ്‌ടമായി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റു.
 
അതേസമയം, മോശമായ കാലാവസ്ഥ മൂലം റദ്ദാക്കിയിരുന്ന ചെന്നൈയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും പുനരാരംഭിച്ചു. ചെന്നൈ നഗരത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്.
 
കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം തമിഴ്നാടിന്റെ വടക്കുഭാഗങ്ങളിലും ഇതിനോട് ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയുടെ തെക്കുഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

എത്രനേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും, ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണം, ഞായറാഴ്ചയും പ്രവർത്തിദിവസമാക്കണമെന്ന് L&T ചെയർമാൻ

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

അടുത്ത ലേഖനം
Show comments